മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു
ഇനി മുതൽ യുഡിഎഫിന്റെ ഭാഗമാണെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചത്. യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.