യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ 34കാരിയായ ഇന്ത്യന്‍ വംശജ

ഐക്യരാഷ്ട്രസഭയുടെ  സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയായ 34 കാരിയും. യൂണൈറ്റഡ് നേൻഷൻസ് ഡെവലപ്മെന്റ് പ്രോഗ്രം ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംഷ അറോറയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിപ്പിച്ചിരിക്കുന്നത്. യുഎന്നിന്റെ നിലവിയെ  സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറെസ്ക്കെതിരെയാണ് അറോറ മത്സരിക്കുന്നത്. ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ മത്സരിക്കുന്ന വിവരം അറോറ അറിയിച്ചത്.2021 ഡിസംബര്‍ 31 ന് നിലവിലെ സെക്രട്ടറി ജനറലിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ്…

Read More

5835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 63,581 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 406, കൊല്ലം 700, പത്തനംതിട്ട 532, ആലപ്പുഴ 392, കോട്ടയം 306, ഇടുക്കി 219, എറണാകുളം 800, തൃശൂർ 477, പാലക്കാട് 185, മലപ്പുറം 519, കോഴിക്കോട് 582, വയനാട് 237, കണ്ണൂർ 439, കാസർഗോഡ് 41 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്;237 പേര്‍ക്ക് രോഗമുക്തി,എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25188 ആയി. 23176 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1777 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

കുപ്രചാരണങ്ങൾ കൊണ്ട് എൽ ഡി എഫിനെ തകർക്കാനാകില്ലെന്ന് മുഖ്യമന്ത്രി; വികസന മുന്നേറ്റ യാത്രക്ക് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽ ഡി എഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം. കാസർകോട് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. എല്ലാ അഗ്നിപരീക്ഷകളെയും സർക്കാരും ഇടതുജനാധിപത്യ മുന്നണിയും അതിജീവിച്ചു. 2016 യുഡിഎഫ് സർക്കാരിന്റെ അവസാന…

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരം; ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻ എസ് എസ്

ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സംതൃപ്തി അറിയിച്ച് എൻ എസ് എസ്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല മറുപടി തൃപ്തികരമാണ്. എൻ എസ് എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനിച്ച് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചതായും ജി സുകുമാരൻ നായർ പത്രക്കുറിപ്പിലൂടെ പറഞ്ഞു ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് സുകുമാരൻ നായർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. ഇതിലാണ് തൃപ്തി അറിയിച്ച് എൻ…

Read More

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം…

Read More

ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാന്‍ അടുത്ത ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗരാജ്യങ്ങൾ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ കരീം അഹമ്മദ് ഖാനെ ട്രൈബ്യൂണലിന്റെ അടുത്ത ചീഫ് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. ഒമ്പത് വര്‍ഷമാണ് കാലാവധി. ന്യൂയോർക്കിലെ യുഎൻ പൊതുസഭയിൽ വെള്ളിയാഴ്ച നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പിന് ശേഷം ഖാൻ മറ്റ് മൂന്ന് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ മൂന്നാമത്തെ പ്രോസിക്യൂട്ടറായി. ആദ്യ റൗണ്ട് വോട്ടുകൾക്ക് ശേഷം രണ്ടാമത്തെ റൗണ്ടില്‍ രേഖപ്പെടുത്തിയ 123 വോട്ടുകളിൽ 72 ഉം ഖാന്‍ നേടി. വിജയിക്കാൻ 62 വോട്ടുകളാണ്…

Read More

മാണി സി കാപ്പൻ പോയത് എൽ ഡി എഫിനെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു ഇനി മുതൽ യുഡിഎഫിന്റെ ഭാഗമാണെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചത്. യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.

Read More

തെരഞ്ഞെടുപ്പ് തീയതി അടുത്താഴ്ച പ്രഖ്യാപിച്ചേക്കും; കൊവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നു. തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന് ഇടത് പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം. കലാശക്കൊട്ട് വേണമെന്ന് മിക്ക രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8നും 12നും ഇടയിൽ നടത്തണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മുസ്ലിം ലീഗും ഇതേ ആവശ്യമുന്നയിച്ചു കൊവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ…

Read More