ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജയായ 34 കാരിയും. യൂണൈറ്റഡ് നേൻഷൻസ് ഡെവലപ്മെന്റ് പ്രോഗ്രം ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംഷ അറോറയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിപ്പിച്ചിരിക്കുന്നത്. യുഎന്നിന്റെ നിലവിയെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറെസ്ക്കെതിരെയാണ് അറോറ മത്സരിക്കുന്നത്. ഒരു തവണ കൂടി മത്സരരംഗത്തുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ മത്സരിക്കുന്ന വിവരം അറോറ അറിയിച്ചത്.2021 ഡിസംബര്‍ 31 ന് നിലവിലെ സെക്രട്ടറി ജനറലിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരി ഒന്നിനാണ് പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്.
പ്രവര്‍ത്തനമാരംഭിച്ച് 75 കൊല്ലമായിട്ടും ലോകത്തോടുള്ള വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടില്ല, അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സാധിച്ചിട്ടില്ല, മനുഷ്യത്വപരമായ സഹായം വേണ്ട വിധത്തിലെത്തിക്കുന്ന കാര്യത്തില്‍ സംഘടന പരാജയപ്പെട്ടിരിക്കുന്നു. നൂതനസാങ്കേതികവിദ്യയും പുതിയ മാറ്റങ്ങളും ഇപ്പോഴും സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ല. പുരോഗതിയിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഐക്യരാഷ്ട്രസഭയാണ് നമുക്കാവശ്യം’- അറോറ പറഞ്ഞു.
എന്നാല്‍ അറോറ ഇതുവരെയും ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യുഎൻ വക്താവ് അറിയിച്ചു, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസില്‍ ബിരുദം നേടിയ അറോറ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. യുഎന്നിന്റെ ചരിത്രത്തിലിതു വരെ ഒരു സ്ത്രീ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടില്ല.