വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും. എൽ ഡി എഫ് ബന്ധം വിട്ടതായി മാണി സി കാപ്പൻ അറിയിച്ചു. ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകും. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽഡിഎഫിൽ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഉറപ്പായും പങ്കെടുക്കും
ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തനിക്കൊപ്പം യുഡിഎഫിലേക്ക് വരും. നാളെ ഐശ്വര്യ കേരളയാത്രാ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എ കെ ശശീന്ദ്രന്റെ വാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ഏലത്തൂർ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കിൽ പുള്ളിയോട് എന്ത് പറയാനാണ് എന്നായിരുന്നു കാപ്പന്റെ മറുപടി. ടി പി പീതാംബരനും തനിക്കൊപ്പം പോരുമെന്നും കാപ്പൻ പറഞ്ഞു