മുന്നണി മാറ്റമടക്കമുള്ള കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിക്കും. എൽ ഡി എഫുമായി പ്രഫുൽ പട്ടേൽ ചർച്ച നടത്തി. പാലാ എൻസിപിക്ക് ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ എൽ ഡി എഫിൽ ഇല്ലായെന്ന് പറഞ്ഞിട്ടില്ല
നാളെ ശരദ് പവാറുമായി പട്ടേൽ ചർച്ച നടത്തും. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതായി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും അറിയിച്ചു. ഇതോടെ പ്രഫുൽ പട്ടേൽ നാളെ മുന്നണി മാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ
പവാറിന്റെ വീട്ടിൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം. പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പൻ പവാറിനെ അറിയിച്ചു. മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും കാപ്പൻ പറഞ്ഞു
എന്ത് തീരുമാനവും അംഗീകരിക്കുമെന്നായിരുന്നു ടി പി പീതാംബരന്റെ പ്രതികരണം. അതേസമയം ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ച കാപ്പന്റെ നടപടിക്കെതിരെ ശശീന്ദ്രൻ വിഭാഗം പരാതി നൽകിയിട്ടുണ്ട്.