ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നിന്ന് നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരദ് പവാർ പറഞ്ഞാൽ പാലാ സീറ്റിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പ്രഫുൽ പട്ടേൽ സംസ്ഥാനത്ത് വന്ന് ചർച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും

യുഡിഎഫുമായി ചർച്ച നടത്തണോയെന്ന കാര്യവും പ്രഫുൽ പട്ടേൽ നടത്തുന്ന ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം എൻസിപി ഇടതുമുന്നണിയിൽ തന്നെ ഉറച്ചു നിൽക്കുമെന്ന് ടി പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു. നാൽപത് വർഷമായി എൽഡിഎഫിന്റെ ഭാഗമാണ് അതിൽ നിന്ന് മാറ്റമില്ല

എൻസിപി മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കും. പാലായിൽ സ്ഥാനാർഥി ആരെന്ന കാര്യം പാർട്ടി തീരുമാനിക്കും. പാലാക്ക് പകരം രാജ്യസഭാ സീറ്റെന്ന കാര്യത്തിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.