സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസിൽ ഫെബ്രുവരി 25ന് വിധി പറയും.
കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് കോടതി ഇടപെടൽ. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും സരിത രണ്ടാം പ്രതിയുമാണ്. ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല.
കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ സാധിച്ചില്ലെന്നാണ് സരിതയുടെ അഭിഭാഷകൻ പറഞ്ഞത്. ബിജു രാധാകൃഷ്ണൻ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ പറഞ്ഞു