സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളിൽ നിന്ന് സ്വിസ് സോളാർ കമ്പനി 75 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്
ബിജു രാധാകൃഷ്ണൻ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ശിക്ഷ അനുഭവിച്ചതിനാൽ ഇതിന്റെ ശിക്ഷ പ്രത്യേകമായി അനുഭവിക്കേണ്ടി വരില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ കോടതിയിൽ തുടരും.