സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും

തിരുവനന്തപുരം: സോളാര്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു. പ്രതി ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയുമാണ് വിധിച്ചത്.

 

സോളാര്‍ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ബിജു രാധാകൃഷ്ണനെതിരെ കോടതിയുടെ വിധി.

 

2012ലെ കേസില്‍ വിചാരണ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ബിജു രാധകൃഷ്ണന്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു. അതേസമയം, കേസില്‍ ഇതിനകം നാലു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞത് കാരണം ഈ കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ശിക്ഷാ ഇളവ് നല്‍കി.