സോളാർ കേസിൽ കെ ബി ഗണേഷ്‌കുമാറിനെതിരെ സി മനോജ്കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് കേസിലെ പരാതിക്കാരി. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി നൽകരുതെന്ന് സമ്മർദമുണ്ടായിരുന്നു. മനോജ്കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നയാളാണ്.
താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ്‌കുമാറുമായി വ്യക്തപരമായ ബന്ധമുണ്ടായിരുന്നു. മനോജ്കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം. തെളിവ് പുറത്തുവിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു
സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ്‌കുമാറാണെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ഗണേഷ് കുമാറാണെന്നും മനോജ് ആരോപിച്ചിരുന്നു.