ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ മേഖലയിലായി രൂപം കൊള്ളുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമർദമായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തുടർന്ന് ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ബുർവി എന്ന് അറിയപ്പെടും. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തീരങ്ങളെയാകും കൂടുതലായും ബാധിക്കുക
ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. ഡിസംബർ ഒന്നിന് തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.പത്തനംതിട്ട, ഇടുക്കി ജില്ലകലിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്