പൂർവാധികം ശക്തിയോടെ വീണ്ടും മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദത്തിന്റെയും വടക്കൻ തമിഴ്‌നാട് തീരത്തുള്ള ന്യൂനമർദത്തിന്റെയും സ്വാധീനഫലമായാണ് സംസ്ഥാനത്തും മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. നാളെയും കനത്ത മഴയ ലഭിക്കും. നാളെ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.