ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റാകും: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്ത് എത്താൻ നിർദേശിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.