ന്യൂനമർദം നാളെ യാസ് ചുഴലിക്കാറ്റാകും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യാസിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലാണ് യാസ് വീശിയടിക്കുക. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും മുന്നൊരുക്കത്തിനുമായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.