Headlines

കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും ഉയരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

 

ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ യാതൊരു കുറവുമില്ലാത്തത് കടുത്ത ആശങ്കക്ക് വഴിവെക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കേസുകളിൽ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ ലോക്ക് ഡൗൺ നീട്ടിയേക്കും

കൊവിഡ് കണക്കുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ അവസാന ഘട്ടത്തിൽ മാത്രമേ ഇതിൽ തീരുമാനമുണ്ടാകുകയുള്ളു. ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ നീട്ടിയാലും അതുമായി മുന്നോട്ടുപോകുന്നതിൽ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.