ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസം ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ

 

 

കൊവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതൽ എട്ട് ആഴ്ചകൾ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം

രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ഐസിഎംആർ പറയുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്താം. ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാൽ നാളെ മുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വലിയ ദുരന്തമാകുമുണ്ടാകുകയെന്നും ബൽറാം ഭാർഗവ പറഞ്ഞു