സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹം അധ്യക്ഷനായ ബഞ്ച് കുറച്ചു ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ്. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.