‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം; കൂട്ടംചേരൽ ഒഴിവാക്കണം’: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. പ്രാ​ര്‍​ത്ഥ​ന വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വി​ശ്വാ​സ ലോ​ക​മാ​കെ 30 ദി​വ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണെന്നും എ​ല്ലാ​വ​ര്‍​ക്കും പെ​രു​ന്നാ​ള്‍ ആ​ശം​സ​കള്‍ ​നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂ​ട്ടം ചേ​ര​ല്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്ത് ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരമോ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ചിരിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങ് വൈകുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. വാർത്താസമ്മേളനത്തിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘ അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസം ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ

    കൊവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതൽ എട്ട് ആഴ്ചകൾ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ഐസിഎംആർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കൊവിഡ് സ്ഥിരീകരിച്ചു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹം അധ്യക്ഷനായ ബഞ്ച് കുറച്ചു ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ്. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

വയനാട് ‍ജില്ലയിൽ 701 പേര്‍ക്ക് കൂടി കോവിഡ്:688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന്  701 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.1 ആണ്. 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50016 ആയി. 34773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14357 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

18-45 പ്രായക്കാരിൽ മറ്റ് രോഗങ്ങൾ ഉള്ളവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകും: മുഖ്യമന്ത്രി

  18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മുൻഗണനാ വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ നൽകുന്നത് തീരുമാനിക്കും. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ ആദ്യ ബാച്ച് കേരളത്തിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റയടിക്ക് എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നത് വെല്ലുവിളിയാണ്. എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും വാക്‌സിൻ നൽകാൻ മാത്രം ലഭ്യമല്ല. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കേന്ദ്രസർക്കാരാണ്…

Read More

കേരളം വില കൊടുത്തുവാങ്ങിയ കൊവാക്‌സിന്റെ ആദ്യ ബാച്ച് എത്തി

  സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങുന്ന കൊവാക്‌സിന്റെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തി. 1,37,580 ഡോസ് വാക്‌സിനാണ് എത്തിയത്. ഇവ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി വിവിധ ജില്ലകളിലേക്ക് കൈമാറും. 25 ലക്ഷം ഡോസ് കൊവാക്‌സിനാണ് കേരളം ഓർഡർ നൽകിയിരിക്കുന്നത് ബാക്കിയുള്ള ഡോസുകൾ എത്താൻ വൈകിയേക്കുമെന്നാണ് വിവരം. മരുന്ന് നിർമാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല. പതിനെട്ട് സംസ്ഥാനങ്ങളുടെ പുതിയ പട്ടികയാണ് പുറത്തുവിട്ടത്.    

Read More

മാനവികതയുടെയും ഒരുമയുടെയും ഉദാത്തമായ ആശയം; ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തി വ്രതകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും നടത്തണം. റമദാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്, 95 മരണം; 34,600 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കൊവിഡ്; അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു

  അർജുന ജേതാവായ ടേബിൾ ടെന്നിസ് താരം വി ചന്ദ്രശേഖർ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ ചാമ്പ്യനായ ആളാണ് ചന്ദ്രശേഖർ. 1982ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. 84ൽ കാല്മുട്ടിനേറ്റ പരുക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കരിയർ പാതിവഴിയിൽ അവസാനിച്ചിരുന്നു. പിന്നീട്, പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു.

Read More