‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം; കൂട്ടംചേരൽ ഒഴിവാക്കണം’: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. പ്രാ​ര്‍​ത്ഥ​ന വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച സ​ഹോ​ദ​ര​ങ്ങ​ളോ​ട് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വി​ശ്വാ​സ ലോ​ക​മാ​കെ 30 ദി​വ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണെന്നും എ​ല്ലാ​വ​ര്‍​ക്കും പെ​രു​ന്നാ​ള്‍ ആ​ശം​സ​കള്‍ ​നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂ​ട്ടം ചേ​ര​ല്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന കാ​ല​ത്ത് ആ​ഘോ​ഷം കു​ടും​ബ​ത്തി​ലാ​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.