കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അംഗീകരിച്ചാൽ കേരളത്തിലെ 12 ജില്ലകളിൽ ലോക്ക് ഡൗൺ വരും

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 150ലധികം ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഈ നിർദേശം പരിഗണിക്കുകയാണെങ്കിൽ സംസ്ഥാനം അക്ഷരാർഥത്തിൽ മുഴുവനായി ലോക്ക് ഡൗണിലേക്ക് നീങ്ങും

കേരളത്തിലെ പതിനാല് ജില്ലകളിൽ 12ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. പത്തനംതിട്ട, കൊല്ലം ജില്ലകൾ മാത്രമാകും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാകുക. മറ്റെല്ലാ ജില്ലകളും സമ്പൂർണ അടച്ചിടലിനെ നേരിടേണ്ടി വരും

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക് ഡൗൺ ഫലപ്രദമാകണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ചത്തെ ലോക്ക് ഡൗൺ എങ്കിലും വേണ്ടിവരുമെന്നാണ് നിർദേശം. അതേസമയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്‌