വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു ജില്ലയിൽ പൂതാടി ഗ്രാമ പഞ്ചായത്തിലെ (1,2,3,5,6,8,10,12,13,14,15,17,18,19,20,21,22)വാർഡുകൾ,കണിയാമ്പറ്റ പഞ്ചായത്തിലെ (1,8,9,10,12,13,18) വാർഡുകൾ, വെള്ളമുണ്ട പഞ്ചായത്തിലെ (1,2,3,5,6,8,14,15) വാർഡുകൾ, എടവക ഗ്രാമ പഞ്ചായത്തിലെ (12,13)വാർഡുകൾ, വൈത്തിരി പഞ്ചായത്തിലെ (7), നെന്മേനി പഞ്ചായത്തിലെ (5,7,9)വാർഡുകൾ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ( 3,4,9)വാർഡുകൾ, മുള്ളൻകൊല്ലി പഞ്ചായത്തിലെ (1,9,13) വാർഡുകൾ, മുട്ടിൽ പഞ്ചായത്തിലെ (1,2,7,8,12,9,10,11) വാർഡുകൾ, നൂൽപ്പുഴ പഞ്ചായത്തിലെ (16,17) വാർഡുകൾ, പൊഴുതന പഞ്ചായത്തിലെ (2,3,4,6,7,8,9,10,11,12,13) വാർഡുകൾ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ (3), കല്പറ്റ നഗരസഭയിലെ ഡിവിഷൻ(…

Read More

ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഓക്‌സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്‌സിജൻ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജൻ പോലുള്ള…

Read More

വയനാട് ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്:278 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. 711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38606 ആയി. 30204 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7510 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6891 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കൽപ്പറ്റ സ്വദേശികൾ 71 പേർ,…

Read More

സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊവിഡ്; 41 പേർ മരിച്ചു

  കേരളത്തിൽ ബുധനാഴ്ച 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസർഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

കൊവിഡ് വ്യാപനം: ഗോവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക് ഡൗൺ. ഏപ്രിൽ 29 വൈകുന്നേരം ഏഴ് മണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്കും നിർമാണ പ്രവൃത്തികൾക്കും തടസ്സമുണ്ടായിരിക്കില്ല. പൊതുഗതാഗതമുണ്ടാകില്ല. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. അതേസമയം അവശ്യ സേവനങ്ങളുടെ ഗതാഗതം കണക്കാക്കി അതിർത്തികൾ അടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു

Read More

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; തെരച്ചില്‍ ആരംഭിച്ചു

  ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍ പി എഫ് പറഞ്ഞു. ഇയാളുടെ ചിത്രം ട്രെയിനില്‍ നിന്ന് വീണുപരുക്കേറ്റ യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനില്‍ അക്രമം നടത്തുന്ന ഇയാള്‍ ആര്‍പിഎഫിന്റെ പ്രതിപ്പട്ടികയിലുള്ള ആളാണ്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി പരുക്കുകളോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ് യുവതിയുടെ ആഭരണങ്ങള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങിയിരുന്നു. പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി വാതിന് പുറത്തെ കമ്പിയില്‍ തൂങ്ങിനിന്നതും…

Read More

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി

  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി. ശ്രീകാര്യം എബിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എബിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയാണ് ഇയാൾ

Read More

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സ്ഥാനാർഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണൽ കേന്ദ്രത്തിലോ സമീപത്തോ ആൾക്കൂട്ടവും പാടില്ല വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. വോട്ടെണ്ണലിന് വരുന്ന ഏജന്റുമാരുടെ പട്ടിക മൂന്ന് ദിവസം മുമ്പ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകണം. കൗണ്ടിംഗ് ഏജന്റുമാരും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.

Read More

യുപി സർക്കാരിന് തിരിച്ചടി; സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി

  മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി. ഡൽഹി എയിംസ്, ആർഎംഎൽ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചികിത്സക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാർ ശക്തമായി എതിർത്തു. കാപ്പന് മഥുരയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിൽ സാഹചര്യം രൂക്ഷമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ…

Read More

പുനലൂർ എക്‌സ്പ്രസിൽ യുവതി ആക്രമിക്കപ്പെട്ടു; ആഭരണങ്ങൾ മോഷ്ടിച്ചു, ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതി ചികിത്സയിൽ

  ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ആക്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതിയെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച രാവിലെ ഒലിപ്പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിലെ സ്‌കൂളിൽ ക്ലർക്കാണ് യുവതി. ഇവർ മാത്രമാണ് സ്ത്രീകളുടെ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതിന് പിന്നാലെ അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയും സ്‌ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങിക്കുകയുമായിരുന്നു ഇതിന്…

Read More