ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍ പി എഫ് പറഞ്ഞു. ഇയാളുടെ ചിത്രം ട്രെയിനില്‍ നിന്ന് വീണുപരുക്കേറ്റ യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ട്രെയിനില്‍ അക്രമം നടത്തുന്ന ഇയാള്‍ ആര്‍പിഎഫിന്റെ പ്രതിപ്പട്ടികയിലുള്ള ആളാണ്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി പരുക്കുകളോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്
യുവതിയുടെ ആഭരണങ്ങള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങിയിരുന്നു. പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി വാതിന് പുറത്തെ കമ്പിയില്‍ തൂങ്ങിനിന്നതും പിന്നീട് ചാടിയതും.