കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട്പേരെയും പോലിസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കുടുംബത്തോടൊപ്പം മാളിലെത്തിയ നടിയോട് അപമര്യാദയായി പെരുമാറിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പോലിസ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്. തങ്ങള്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുവാക്കള്‍ പറയുന്നു. നിയമോപദേശമനുസരിച്ചാണ് ഒളിവില്‍ പോയതെന്നും അവര്‍ പറഞ്ഞു.
തനിക്ക് മാളില്‍ വച്ചുണ്ടായ അനുഭവം നടിതന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രതികള്‍ തന്നെ മനപ്പൂര്‍വം സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നടിയുടെ ആരോപണം.