രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധ അറിയിച്ചു. ഒന്നിലധികം വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ ഉൾപ്പെടെയുള്ളവയുമാണ് പരിഗണനയിലുള്ളത്. ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ഹർഷവർധൻ പറഞ്ഞിരുന്നു.