മഹാമാരിയായ കൊവിഡിനെതിരേ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്‌സിനായ കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ജനങ്ങളിലെത്തിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നിവയും ഇന്ത്യയില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സഫഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.വാക്‌സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാല്‍ തീര്‍ച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ അടുത്തിടെ റഷ്യ പുറത്തിറക്കിയിരുന്നു.
The Best Online Portal in Malayalam