Headlines

2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്

എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടയുടെ ലക്ഷ്യമെന്നും എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.

ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല.

അടുത്തവര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ല. എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.