കൊവിഡ് ബാധിച്ച് മരിച്ചത് ഒരു കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍; 12 പേരും മരിച്ചത് ഒരു മാസത്തിനിടയില്‍; സംഭവം അമേരിക്കയില്‍

മിഷിഗണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയിലെ ഒരു കോണ്‍വെന്റില്‍ മരിച്ചത് 13 കന്യാസ്ത്രീകള്‍. മിഷിഗണിലെ ഒരു കോണ്‍വെന്റിലാണ് സംഭവം നടന്നത്. 12 പേരും മരിച്ചത് ഒരു മാസത്തിനിടയിലാണ്.

ഏപ്രില്‍ 10 മുതല്‍ മേയ് 10 വരെയുള്ള കാലയളവിലാണ് 12 പേരും മരിച്ചത്. 99 വയസ് മുതല്‍ 69 വയസ് വരെയുള്ള കന്യാസ്ത്രീമാരാണ് മരിച്ചത്. ഇതില്‍ ഒരു കന്യാസ്ത്രീ കൊവിഡ് മുക്തയായതിന് ശേഷമാണ് മരിച്ചത്. ഇവര്‍ ജൂണിലാണ് മരിക്കുന്നത്.