ഐപിഎല്‍ സെപ്റ്റംബര്‍ 19ന് തുടങ്ങും; ഫൈനല്‍ നവംബര്‍ എട്ടിന്‌

മുംബൈ: കൊവിഡ് വ്യാപനം മൂലം മാറ്റി വച്ച ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നേരത്തെ സെപ്റ്റംബര്‍ 26ന് തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്.

നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ നടക്കു. അടുത്തയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ അവിടെ നേരത്തെയെത്തേണ്ട സാഹചര്യത്തിലാണ് മുമ്പ് നിശ്ചയിച്ചതിലും ഐപിഎല്‍ നേരത്തെ നടത്തുന്നത്.