പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട്ടിൽ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ജനുവരി നാല് മുതൽ തുക വിതരണം ചെയ്തു തുടങ്ങും. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടിയോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. ജനുവരി 14നാണ് പൊങ്കൽ.