ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.അടുത്ത ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍.
‘വാക്‌സിന്‍ നിര്‍മാണ പ്രക്രിയയില്‍ രാജ്യം ഏറെ മുന്നിലാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.’ ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.