പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ ഒരു വർഷം മുന്നേ റിപ്പോർട്ട് ചെയ്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ഞെർലേരി
അബ്ദുള്ളയെ പിടികൂടി.പീഡനത്തിനിരയായ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സിബി എൻ.ഒ , സിദ്ധിഖ്, വിജയൻ, സൗമ്യ,
ഷഹമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി
The Best Online Portal in Malayalam