Headlines

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നാല് പൊലീസുകാർക്ക് കോവിഡ്

പടിഞ്ഞാറത്തറ : പോലിസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കാൻ വന്നയാൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.ഈ സമ്പർക്കത്തിലൂടെയാണ് നാല് പോലീസുകാർക്ക് രോഗബാധ ഉണ്ടായത്.

ഇന്നലെ നടത്തിയ ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് നടത്തിയ ആർ.ടി. പി.സി.ആർ. പരിശോധനയിലാണ് പോസിറ്റീവ് ആയത് കൂടുതൽ പോലീസുകാർ നിരീക്ഷണത്തിൽ പോയാൽ സ്റ്റേഷൻ അടച്ചേക്കും.