സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കേസുകൾ കൂടുന്നതോടെ വെന്റിലേറ്ററുകൾക്ക് ക്ഷാമം വരും. ലോകത്ത് ഇപ്പോൾ തന്നെ വെന്റിലേറ്ററുകൾ കിട്ടാനില്ല
കോളനികളിൽ രോഗം പടരാതെ നോക്കണം. മതിയായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുകായയിരുന്നു മന്ത്രി