ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പലിശയ്ക്ക് കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം റിസര്‍വ്ബാങ്കും, മറ്റ് ബാങ്കുകളുമായി ചര്‍ച്ചചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി.