മാനന്തവാടി: ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസിൽ മർമ്മ ചിക്കിത്സാലയ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് മർമ്മ ചികിത്സാലയം നടത്തുന്ന നാരോം വീട്ടിൽ ബഷീർ കുരിക്കൾ (60) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.ചികിത്സാ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.