മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറയാ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു. വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

 

സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിങ് ബിജെപിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു.

കഴിഞ്ഞ 6 വര്‍ഷമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. 2014 കാല്‍വഴുതി കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് തലയ്ക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു അദ്ദേഹം. ശേഷം സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.