കൊല്ലം ആശ്രമം ഹോക്കി സ്‌റ്റേഡിയത്തിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി രതീഷ് ആണ് പിടിയിലായത്.
ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുകയായിരുന്ന നഴ്‌സിനെ രതീഷ് കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു