മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സഡക് 2ന്റെ ട്രെയിലറിന് നേരെ ഡിസ് ലൈക്ക് ആക്രമണം. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ട്രെയിലറിന് യൂട്യൂബിൽ നിലവിൽ 57 ലക്ഷം ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവുമധികം ഡിസ് ലൈക്ക് നേടുന്ന ട്രെയിലറെന്ന ഖ്യാതിയും ഇതോടെ സഡക് 2ന് ലഭിച്ചു
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നലെ സ്വജനപക്ഷപാതത്തിനെതിരെ ആരാധകരിൽ നിന്ന് രോഷമുയർന്നിരുന്നു. സ്വജനപക്ഷപാതമുള്ള എല്ലാ ബോളിവുഡ് ചിത്രങ്ങളും ബഹിഷ്‌കരിക്കുമെന്നാണ് ആരാധകരുടെ പക്ഷം.
സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് കൂടുതൽ ആരോപണം ഉയർന്ന രണ്ട് പേരാണ് മഹേഷ് ഭട്ടും ആലിയ ഭട്ടും. ഇതാണ് സഡക് 2ന്റെ ട്രെയിലറിൽ ഡിസ് ലൈക്കുകളും പെരുകാൻ കാരണമായത്. ചിത്രം സ്ട്രീം ചെയ്യാനുള്ള തീരുമാനമെടുത്തതിന് പിന്നാലെ ഹോട്ട് സ്റ്റാർ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ശക്തമാണ്