ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ്.
തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന പറഞ്ഞു.
താൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് മീഡിയക്ക് അന്വേഷിക്കാം. മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും. ഇങ്ങനെ ആർക്കോ വേണ്ടി ഇതുപോലെ ഒരുപാട് സ്വപ്നകൾ നശിക്കും. തന്റെ മോൾ എസ്എഫ്ഐ ആണെന്നാണ് മറ്റൊരു വാദം. തന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ? തനിക്ക് സ്പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.