സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തു. സ്വപ്‌ന സുരേഷ് കള്ളക്കടത്തുകാരിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സൗമ്യ കസ്റ്റംസിനോട് പറഞ്ഞു. അതേസമയം സ്വപ്‌നയുടെ പേരില്‍ സന്ദീപുമായി നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടെന്നും സൗമ്യ വെളിപ്പെടുത്തി
കേസില്‍ സരിത്ത് അറസ്റ്റിലായതോടെയാണ് സന്ദീപും സ്വപ്‌നയും ഒളിവില്‍ പോയത്. ഇതേ തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സ്വപ്‌നയുമായി സൗമ്യക്കുള്ള സൗഹൃദം പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍
സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അറിയാമായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് തനിക്കറിയില്ല. സന്ദീപ് ഇടക്കിടക്ക് വിദേശത്ത് പോകുമായിരുന്നു. സ്വപ്‌നയുമായി സന്ദീപിന് വഴിവിട്ട സൗഹൃദമുണ്ടോയെന്നും സൗമ്യ സംശയിച്ചിരുന്നു. ഇതിന്റെ പേരിലാണ് വഴക്കുകള്‍ ഉണ്ടായിരുന്നത്.