ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ ന്യൂസിലാന്‍റ് പൌരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്‍റിലെത്തിയത്. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ച ക്വാറന്‍റൈന്‍ ലംഘിച്ച് ഇയാള്‍ പുറത്ത് പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ ന്യൂസിലാന്‍റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം ശിക്ഷയോ 4000 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കുമെന്ന് ന്യൂസിലാന്‍റ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍ നിന്നും ന്യൂസിലാന്‍റിലെ ഓക്ലാന്‍റിലെത്തിയ 32 വയസുകാരനായ ഇയാള്‍ സ്റ്റാംഫോര്‍ഡ് പ്ലാസാ ഹോട്ടലിലാണ് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നത്. സാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് പോയ ഇയാളുടെ പരിശോധനഫലം അടുത്ത ദിവസം പോസിറ്റീവാണെന്ന് അറിയുകയായിരുന്നു.