അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്.