അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരയുടെ റീലീസ് ഇന്ന്. ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് ആത്മഹത്യ ചെയ്ത് നാൽപതാം ദിവസമാണ് ദിൽ ബേച്ചാര റിലീസിനെത്തുന്നത്. സുശാന്തിനോടുള്ള ആദര സൂചകമായി സൗജന്യമായാണ് ചിത്രത്തിന്റെ റീലീസ്
രാത്രി ഏഴരക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വി ഐ പിയിലൂടെയാണ് ചിത്രത്തിന്റെ പ്രദർശനം. പുതുമുഖതാരം സഞ്ജന സംഗിയാണ് ചിത്രത്തിലെ നായിക. എ ആർ റഹ്മാൻ സംഗീതം നിർവഹിച്ച ദിൽ ബേച്ചാരയുടെ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ജോൺ ഗ്രീന്റെ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.