കുവൈറ്റ്: കുവൈറ്റില്‍ വിഷമദ്യ ദുരന്തം. വിഷ മദ്യം കഴിച്ച് നാലു യുവാക്കള്‍ മരിച്ചു. 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജഹറയിലെ തൈമ പ്രദേശത്താണു സംഭവം. മരണമടഞ്ഞവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്.ഇത് വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യം നിർമ്മിച്ചത് അറസ്റ്റിലായ ബിദൂനി യുവാവാണോ അല്ലെങ്കിൽ ഇയാൾ പുറത്തു നിന്നും വാങ്ങി ദുരന്തത്തിനു ഇരയായവർക്ക് നൽകിയതാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.