വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീ അറസ്റ്റിൽ

വയനാട് മീനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശവും അസഭ്യവർഷവും നടത്തിയ സ്ത്രീ അറസ്റ്റിൽ. പള്ളികടവിൽ പ്രേമ എന്ന സ്ത്രീയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ 12, 13 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെയാണ് ഇവർ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു