ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന വകുപ്പും നിലനിൽക്കും.
വനംവകുപ്പ് ജീവനക്കാരെ കേസിൽ പ്രതി ചേർക്കും. ഇന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ഷീബ ഹർജിയിൽ ആരോപിക്കുന്നു.
മരണം നടന്ന് പതിനാറ് ദിവസമായിട്ടും മത്തായിയുടെ മൃതദേഹം സംസ്‌കരിച്ചിട്ടില്ല. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം