യുപി സർക്കാരിന് തിരിച്ചടി; സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി

 

മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി. ഡൽഹി എയിംസ്, ആർഎംഎൽ പോലുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചികിത്സക്ക് ശേഷം കാപ്പൻ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവിൽ പറയുന്നു

ജാമ്യത്തിനായി കാപ്പൻ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാർ ശക്തമായി എതിർത്തു. കാപ്പന് മഥുരയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിൽ സാഹചര്യം രൂക്ഷമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല