സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 

യുഎപിഎ ചുമത്തി ഉത്തർപ്രദേശിൽ അറസ്റ്റിലായ സിദ്ധിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സ്ഥിരീകരിച്ച സിദ്ധിഖ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം

സിദ്ധിഖിന്റെ ഭാര്യയും പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകവുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.