പാനൂർ മൻസൂർ വധക്കേസ് പ്രതിയുടെ വീട് തീയിട്ട് നശിപ്പിച്ചു. പി പി ജാബിറിന്റെ വീടാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. മൻസൂർ വധക്കേസിലെ പത്താം പ്രതിയാണ്
വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. പോർച്ചിൽ നിർത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തിനശിച്ചിട്ടുണ്ട്. പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.