അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ കണ്ട സംഭവം; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത്

സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപത്ത് സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. മുംബൈ എൻഐഎ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. സ്‌ഫോടക വസ്തു കണ്ടെത്തിയ കേസ് ആദ്യം അന്വേഷിച്ചത് സച്ചിൻ വാസെ തന്നെയായിരുന്നു.